ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടണലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 സുരക്ഷാസേനാംഗങ്ങൾക്ക് പരുക്ക്

എസ്എസ്ബിയുടെ വാഹനവ്യൂഹം ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് സഞ്ചരിക്കവേയാണ് ടണലിനകത്ത് വച്ച് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്
SSB vehicles involved in an accident on the Jammu-Srinagar National Highway

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ അപകടത്തിൽപ്പെട്ട എസ്എസ്ബിയുടെ വാഹനങ്ങൾ

Updated on

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ടണലിൽ സുരക്ഷാസേനയുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് സശസ്ത്ര സീമ ബൽ (എസ്എസ്ബി) സേനാംഗങ്ങൾക്ക് പരുക്കേറ്റു. ശനിയാഴ്ച രംബാൻ ജില്ലയിലാണ് സംഭവം.

എസ്എസ്ബിയുടെ വാഹനവ്യൂഹം ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് സഞ്ചരിക്കവേയാണ് കേല മോഡ് ടണലിനകത്ത് വച്ച് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. വാഹനങ്ങളിലൊന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നിൽ വന്നുകൊണ്ടിരുന്ന മറ്റു രണ്ട് വാഹനങ്ങൾ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അൽപ്പസമയം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com