ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

‌വിജ്ഞാപനം ഓഗസ്റ്റ് 7ന് പുറപ്പെടുവിക്കും
Vice presidential poll on September 9th

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

file
Updated on

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടുമൊരു ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഓഗസ്റ്റ് 7ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് നടക്കുന്ന തിയതി തന്നെ ഫലവും പ്രഖ്യാപിക്കും.

‌ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധൻകർ രാജിവച്ചത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട തിങ്കളാഴ്ചയായിയിരുന്നു ധൻകറിന്‍റെ രാജി. ഭരണഘടനയുടെ 67 എ അനുച്ഛേദപ്രകാരം താൻ സ്ഥാനമൊഴിയുകയാണെന്നു വിശദീകരിക്കുന്ന കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. ഡോക്റ്റർമാരുടെ ഉപദേശ പ്രകാരമാണു പദവി ഒഴിയുന്നതെന്നും രാജിക്ക് അടിയന്തര പ്രാബല്യം നൽകണമെന്നും കത്തിൽ പറയുന്നു

പാർലമെന്‍റ് സമ്മേളം നടക്കുന്നതിനാൽ നിലവിൽ രാജ്യസഭാ അധ്യക്ഷനായ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവൻഷ് ആണ് പദവി നിർവഹിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com