സ്കൂൾ വിദ‍്യാർഥികൾക്ക് മദ‍്യം നൽകുന്ന അധ‍്യാപകന്‍റെ വീഡിയോ വൈറൽ; പിന്നാലെ നടപടി

ഖിർഹാനി ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ‍്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്
Video of giving alcohol to minor students teacher suspended after video goes viral madhya pradhesh

സ്കൂൾ വിദ‍്യാർഥികൾക്ക് മദ‍്യം നൽകുന്ന അധ‍്യാപകന്‍റെ വീഡിയോ വൈറൽ; പിന്നാലെ നടപടി

Updated on

ഭോപ്പാൽ: പ്രായപൂർത്തിയാവാത്ത വിദ‍്യാർഥികൾക്ക് മദ‍്യം നൽകാൻ ശ്രിക്കുന്നതിന്‍റെ വീഡിയോ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ അധ‍്യാപകനെ സസ്പെൻഡ് ചെയ്തു.

മധ‍്യപ്രദേശിലെ കാറ്റ്നി ജില്ലയിലായിരുന്നു സംഭവം. ഖിർഹാനി ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ‍്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്.

‌നവീൻ സിങിന്‍റെ മുന്നിലിരിക്കുന്ന വിദ‍്യാർഥികൾക്ക് ഗ്ലാസിൽ മദ‍്യം ഒഴിച്ച ശേഷം കുടിക്കാൻ ആവശ‍്യപ്പെടുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിൽ കാണാനാവുന്നത്.

വീഡിയോ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ ജില്ലാ കലക്റ്റർ ദിലീപ് കുമാർ അധ‍്യാപകനെതിരേ അടിയന്തര നടപടിയെടുക്കാൻ ആവശ‍്യപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നാലെ വലിയ വിമർശനമാണ് അധ‍്യാപകനെതിരേ ഉയർന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com