സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്; ഗവർണറെ കണ്ടു

10 സീറ്റുകൾ കൂടി ഉറപ്പിച്ചാലേ വിജയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കൂ.
 vijay meets tamilnadu governor

വിജയ്

Updated on

ന്യൂഡൽഹി: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി അവകാശ വാദം ഉന്നയിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനു പിന്നാലെ ബുധനാഴ്ച വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടാണ് സർക്കാർ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിച്ചത്. 107 സീറ്റുകളാണ് ഇപ്പോൾ ടിവികെക്ക് ഉള്ളത്. 10 സീറ്റുകൾ കൂടി ഉറപ്പിച്ചാലേ വിജയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കൂ.

അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതു പാർട്ടികളാണ് വിജയ്ക്ക് പിന്തുണ നൽകിയിട്ടുള്ളത് എന്നതിൽ വ്യക്തതയില്ല.

രാജ്യത്തെ അപ്പാടെ ഞെട്ടിച്ചു കൊണ്ടാണ് തമിഴ്നാട്ടിൽ വിജയ് വെന്നിക്കൊടി പാറിച്ചത്. മത്സരിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗതമായി തമിഴ്നാട് ഭരിച്ചു കൊണ്ടിരുന്ന ‌പാർട്ടികളെയെല്ലാം അപ്രസക്തരാക്കിക്കൊണ്ടാണ് വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പോലും തോൽപ്പിച്ചാണ് ടിവികെ സ്ഥാനാർഥികൾ ജയിച്ചു കയറിയിരിക്കുന്നത്.

പെരമ്പൂർ, ട്രിച്ച് മണ്ഡലങ്ങളിൽ നിന്നാണ് വിജയിച്ചത് ഇരു മണ്ഡലങ്ങളിലും വിജയിച്ചു. ട്രിച്ചിയിൽ വിജയ്ക്ക് പകരം തൃഷ മത്സരിക്കുന്നതിനുള്ള സാധ്യതകളും ശക്തമാണ്. 234 അംഗ നിയമസഭയാണ് തമിഴ്നാടിന്‍റേത്. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 118 അംഗങ്ങൾ. വെറും 11 സീറ്റുകൾ കൂടി സ്വന്തമാക്കിയാൽ മുഖ്യമന്ത്രിയെന്ന പദം വിജയുടെ കൈപ്പിടിയിൽ ഒതുങ്ങുമെന്ന് ചുരുക്കം.

logo
Metro Vaartha
www.metrovaartha.com