പ്രായം അടക്കം തെറ്റിച്ചു; വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകൾ; തിരുത്തി വീണ്ടും സമർപ്പിച്ചു

പെരമ്പൂരിൽ പ്രായം 52 ആണെന്നും തിരുച്ചിറപ്പള്ളിയിൽ 51 ആണെന്നുമാണു രേഖപ്പെടുത്തിയിരുന്നത്
vijay nomination affidavit error

വിജയ്‌

Updated on

ചെന്നൈ: തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. ഇത് ബോധ്യപ്പെട്ടതിനു പിന്നാലെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. പത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവാനിരിക്കെയാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ചപത്രികയിൽ തനിക്കെതിരേ കേസുകൾ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ 3 ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ 2 കേസുകളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പെരമ്പൂരിൽ പ്രായം 52 ആണെന്നും തിരുച്ചിറപ്പള്ളിയിൽ 51 ആണെന്നുമാണു രേഖപ്പെടുത്തിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com