ഇനി 'ദളപതി' സർക്കാർ, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

നടി തൃഷ, രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു
vijay tamilnadu cm oath ceremony

വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. വിജയ്ക്കൊപ്പം ഒൻപത് ടിവികെ മന്ത്രിമാരും അധികാരമേറ്റു. രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്.

എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി പ്രഭു, സെൽവി.എസ്. കീർത്തന എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്. 29 കാരിയായ സെൽവിക്ക് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയുണ്ട്.

logo
Metro Vaartha
www.metrovaartha.com