

വിജയ്
ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കി വിജയ്. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ എന്നിവർക്കു പുറമേ മുസ്ലീം ലീഗിന്‍റെ പിന്തുണയും വിജയ് ഉറപ്പാക്കിയിട്ടുണ്ട്.
ടിവികെ മന്ത്രിസഭയിൽ പങ്കാളികളാകില്ലെന്നും പുറത്തു നിന്നുള്ള പിന്തുണ മാത്രമേ നൽകൂ എന്നുമാണ് സിപിഐ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.
ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വിജയ് ആരാധകർ ആഘോഷം തുടങ്ങി. പാർട്ടി ആസ്ഥാനത്തിനു മുന്നിൽ വിജയുടെ വലിയ ഫ്ലക്സ് ബോർഡുകളുമായി ആരാധകർ നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം വിജയ് സിപിഎം പാർട്ടി ഓഫിസിൽ എത്തി.