'ആക്രി' തൂക്കി വിറ്റ് വിജയവാഡ റെയ്‌ൽവേ ഡിവിഷൻ നേടിയത് 102 കോടി രൂപ!

ഇതാദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം തുക ആക്രി വിൽപ്പനയിലൂടെ വിജയവാഡ ഡിവിഷന് ലഭിക്കുന്നത്.
Vijayawada Railway Division achieves record scrap sales of Rs 102 cr

'ആക്രി' തൂക്കി വിറ്റ് വിജയവാഡ റെയ്‌ൽവേ ഡിവിഷൻ നേടിയത് 102 കോടി രൂപ!

Updated on

വിജയവാഡ: ആക്രി വിറ്റ് വിജയവാഡ റെയിൽവേ ഡിവിഷൻ റെക്കോഡ് തുകയായ 102 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. സൗത്ത് സെൻട്രൽ റെയിൽവേ സോണിൽ ഉൾപ്പെടുന്ന വിജയവാഡ ഇ ലേലത്തിലൂടെയാണ് റെക്കോഡ് തുകയ്ക്ക് ആക്രി വിറ്റത്. ഇതാദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം തുക ആക്രി വിൽപ്പനയിലൂടെ വിജയവാഡ ഡിവിഷന് ലഭിക്കുന്നത്.

18,908 മെട്രിക് ടൺ ആക്രിയാണ് വിറ്റതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ നരേന്ദ്ര എ പാട്ടീൽ പറയുന്നു. ട്രെയിനും റെയിൽ പാളവുമായി ബന്ധപ്പെട്ട വസ്തുക്കളും, ഇരുമ്പ് , സ്റ്റീർ , എൻജിനീയറിങ് മാലിന്യം, ടെലി കമ്യൂണിക്കേഷൻ മാലിന്യം, സിഗ്നൽ മാലിന്യം എന്നിവയെല്ലാം ആക്രിയിൽ ഉൾപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com