സ്വർണക്കടത്ത് കേസ് പ്രതിയായ നടിക്ക് ക്ഷേത്രത്തിൽ വിഐപി ദർശനം

ഒക്റ്റോബർ 31 നാണ് കർണാടകയിലെ ഹാസൻ‌ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിൽ രന്യയും കുടുംബവും ദർശനത്തിനെത്തിയത്
vip temple darshan for gold smuggling accused actress ranya rao sparks massive outrage

രന്യ റാവു

Updated on: 

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപിവ ദർശനം ഒരുക്കിയത് വിവാദത്തിൽ. ഒക്റ്റോബർ 31 നാണ് കർണാടകയിലെ ഹാസൻ‌ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിൽ രന്യയും കുടുംബവും ദർശനത്തിനെത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവും ഒപ്പമുണ്ടായിരുന്നു.

രന്യയ്ക്കും കുടുംബത്തിനും പ്രത്യേക വിഐപി പരിഗണന നൽകിയാണ് ദർശനം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് പൊലീസ് സംരക്ഷണത്തിൽ വിഐപി ദർശനം ഒരുക്കിയതിനെ പലരും വിമർശിച്ചു. സംഭവത്തിൽ സർക്കാരിനെ വിമർശിടച്ച് ബിജെപിയും രംഗത്തെത്തി.

ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയെ പൊലീസ് പിടികൂടിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണിയാണ് രമ്യയെന്ന് കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) രന്യയ്ക്ക് 102 കോടി രൂപ പിഴയും ചുമത്തിയിരുന്നു.