
ബബ്ബൻ സിങ്
ലഖ്നൗ: നർത്തകിയുമായി അടുത്തിടപഴകുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ മുതിർന്ന നേതാവായ ബബ്ബൻ സിങ്ങ് രഘുവംശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ബബ്ബൻ സിങ്. പൊതുചടങ്ങിനിടെ നടന്ന നൃത്ത പരിപാടിയിൽ നർത്തകിയെ മടിയിലിരുത്തി ലാളിക്കുന്നതും ചുംബിക്കുന്നതുമായ വിഡിയോ സമൂഹമാധ്യങ്ങളിലൂടെ പുറത്തു വന്നിരുന്നു.
70കാരനായ ബബ്ബൻ സിങ് നിലവിൽ കിസാൻ കോഓപ്പറേറ്റീവ് മില്ലിന്‍റെ ഡപ്യൂട്ടി ഡയറക്റ്ററാണ്. അച്ചടക്കരാഹിത്യം, പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ബബ്ബൻ സിങ്ങിനെ പുറത്താക്കിയതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല വ്യക്തമാക്കി.
അതേ സമയം വിഡിയോ വ്യാജമാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ബബ്ബൻ സിങ് പ്രതികരിച്ചു.
അതേ സമയം വിഡിയോ വ്യാജമാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ബബ്ബൻ സിങ് പ്രതികരിച്ചു.