'ഉച്ച കഴിഞ്ഞ് ഫുട്ബോൾ കണ്ടോളൂ'; സർക്കാർ ജീവനക്കാർക്ക് പ്രത്യേക അനുമതി നൽകി സിക്കിം

സിക്കിം ഫുട്ബോൾ അസോസിയേഷന്‍റെ അംഗീകൃത ടിക്കറ്റുകൾ ഉള്ളവർക്കാണ് ഈ ആനുകൂല്യം.
'Watch football in the afternoon': Sikkim grants special permission to government employees

'ഉച്ച കഴിഞ്ഞ് ഫുട്ബോൾ കണ്ടോളൂ'; സർക്കാർ ജീവനക്കാർക്ക് പ്രത്യേക അനുമതി നൽകി സിക്കിം

Updated on: 

ഗാങ്ടോക്: ഗവ‌ർണേഴ്സ് ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റ് കാണാനായി സർക്കാർ ജീവനക്കാർക്ക് പ്രത്യേക അനുമതി നൽകി സിക്കിം സർക്കാർ. ഫുട്ബോൾ മത്സരം കാണുന്നതിനായി ഉച്ച കഴിഞ്ഞ് 1.30 ന് ശേഷം ഓഫിസിൽ നിന്ന് പോകാനാണ് അനുമതി നൽകിയിരിക്കുന്നത്. പാൽജോർ സ്റ്റേഡിയത്തിൽ ഒക്റ്റോബർ 5 മുതൽ 16 വരെയാണ് ഫുട്ബോൾ ടൂർണമെന്‍റ് നടക്കുന്നത്.

സിക്കിം ഫുട്ബോൾ അസോസിയേഷന്‍റെ അംഗീകൃത ടിക്കറ്റുകൾ ഉള്ളവർക്കാണ് ഈ ആനുകൂല്യം. നേരത്തേ പോകാൻ ഉദ്ദേശിക്കുന്നവർ അവരുടെ മേൽ ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി എഴുതി വാങ്ങണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാം സർക്കാർ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകും. സിക്കിമിലെ പ്രശസ്തമായ ഫുട്ബോൾ ടൂർണമെന്‍റുകളിൽ ഒന്നാണ് ഗവർണേഴ്സ് ഗോൾഡ് കപ്പ്.

logo
Metro Vaartha
www.metrovaartha.com