അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി

ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും
അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി
അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി
Updated on

ന്യൂഡൽഹി: പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു വരുന്നവ അടക്കം അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീശ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയുടെ വികസനം മുൻനിർത്തി വ്യവസായ ഇടനാഴി നടപ്പാക്കും. ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും. ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.

ആന്ധ്രയിലെ മൂന്ന് ജില്ലകൾക്ക് പിന്നാക്ക മേഖലാ ഗ്രാന്‍റ് അനുവദിക്കും. ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാന നഗര രൂപീകരണത്തിന് പ്രത്യേക ധനസഹായമായി 15,000 കോടി രൂപ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com