ലൈംഗികത്തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ സാധ്യത കൂടുതൽ; പ്രതിരോധ കുത്തിവ‍യ്പ്പ് നൽകാൻ പശ്ചിമബംഗാൾ സർക്കാർ

ഇവരുടെ വിവരങ്ങൾ ശേഖരിക്കാനായി സർക്കാർ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കനായി പ്രവർത്തിക്കുന്ന ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ സഹായം തേടി
west-bengal-to-provide-free-cervical-cancer-vaccine-to-sonagachi-sex-workers

ലൈംഗികത്തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ സാധ്യത കൂടുതൽ; പ്രതിരോധ കുത്തിവ‍യ്പ്പ് നൽകാൻ പശ്ചിമബംഗാൾ സർക്കാർ

Updated on

കോൽക്കത്ത: ലൈംഗിക തൊഴിലാളികൾക്ക് ഗർഭാശയഗള കാൻസർ (cervical cancer) പ്രതിരോധത്തിനുള്ള കുത്തിവയ്പ്പ് നൽകാൻ പശ്ചിമ ബംഗാൾ സർക്കാർ. സോനാഗച്ചിയിലുള്ള ലൈംഗിക തൊഴിലാളികൾ‌ക്കാണ് കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചത്.

ഇതിനായി ലൈംഗികത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ അവരുടെ അവകാശങ്ങൾ നേടിയെടുക്കനായി പ്രവർത്തിക്കുന്ന ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ (DMSC) സഹായം തേടിയതായി ആരോഗ്യമന്ത്രി ശരദ്വത് മുഖർജി വ്യക്തമാക്കി.

ഡിഎംഎസ്‌സി ലൈംഗികത്തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണം നടത്തുകയും സ്ത്രീകളെ ലൈംഗിക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ ടിഎംഎസ്സിയോട് സഹായം തേടിയിരിക്കുന്നത്.

സെർവിക്കൽ കാൻസർ വരാൻ ഏറ്റവും സാധ്യതയുള്ള വിഭാഗമാണ് ലൈംഗികത്തൊഴിലളികൾ. സോനാഗച്ചി പ്രദേശത്തുള്ള 14 നും 15 നും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഉടൻ തന്നെ വാക്സിൻ നൽകണമെന്നും സൗജന്യമായി വാക്സിൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, സോനാഗച്ചിയിൽ സൗജന്യ കോണ്ടം വിതര മെഷീൻ സ്ഥാപിക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com