പടക്കങ്ങളും മതങ്ങളും തമ്മിൽ എന്താണ് ബന്ധം? ബോധവത്കരണം വേണമെന്ന് സുപ്രീം കോടതി

വിഷയത്തിൽ ഒക്റ്റോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.
What is the connection between firecrackers and religion? Supreme Court calls for awareness

സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപണം, അധികൃതർക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹർജി

Updated on: 

ന്യൂഡൽഹി: പടക്കവും മതങ്ങളും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ച് സുപ്രീം കോടതി. ഉത്സവകാലത്ത് പടക്കങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഈ ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജസ്റ്റിസ് വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഡൽഹിയിൽ ഉത്സവ കാലത്ത് അന്തരീക്ഷ മലിനീകരണം വർധിക്കുന്നതായാണ് ആരോപണം ഉയരുന്നത്.

വിഷയത്തിൽ മതവികാരങ്ങളെ വ്രണപ്പെടുത്താത്തതും അതേ സമയം തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളെ കണക്കിലെടുത്തു കൊണ്ടുമുള്ള നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്സവ കാലത്ത് പടക്കം പൊട്ടിക്കുന്നത് മതപരമായ ഒരു പ്രവൃത്തിയായി മാറിയിരിക്കുകയാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായിരുന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു. ഇക്കാര്യത്തിൽ കോടതി മതവികാരത്തെ വ്രണപ്പെടുത്തില്ലെന്നും ജനങ്ങൾ സ്വയം തിരിച്ചറിയേണ്ടതാണ് വേണ്ടതെന്നും വേണ്ടത്ര ബോധവത്കരണം ഉറപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു. വിഷയത്തിൽ ഒക്റ്റോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.

logo
Metro Vaartha
www.metrovaartha.com