ആർഎസ്എസ് റൂട്ട് മാർച്ചിന് എല്ലാ വർഷവും അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ട്? ചോദ‍്യവുമായി മദ്രാസ് ഹൈക്കോടതി

തമിഴ്നാട് പൊലീസിനോടാണ് ഹൈക്കോടതിയുടെ ചോദ‍്യം
Why is permission for the RSS route march denied every year? Madras High Court asks

മദ്രാസ് ഹൈക്കോടതി

Updated on: 

ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് എല്ലാ വർഷവും അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് പൊലീസിനോടാണ് ഹൈക്കോടതിയുടെ ചോദ‍്യം.

ജമ്മു കശ്മീരിന് ആർഎസ്എസിന്‍റെ യോഗങ്ങളോ റാലികളോ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് തമിഴ്നാടിന് അനുവദിച്ചുകൂടായെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ ചോദിച്ചു. എന്താണ് നിങ്ങളുടെ ഭയം? അവർ എല്ലാവർഷവും അനുമതിക്കായി എത്തുന്നു. 2026ൽ എന്താണ് ഇത്ര പ്രത‍്യേകതയുള്ളത്. അവരുടെ മാർച്ചിൽ ഇതുവരെ എന്തെങ്കിലും അക്രമം ഉണ്ടായിട്ടുണ്ടോ? ഹൈക്കോടതി ചോദിച്ചു.

സർക്കാർ പൗരന്മാരെ ശത്രുക്കളായാണ് കാണുന്നത്. ഇനി എന്തു ചെയ്യും. മാറി മാറി വന്ന സർക്കാരുകൾ അഭ‍്യർഥനകൾ തള്ളികളഞ്ഞിരുന്നുവെന്നും ജസ്റ്റിസ് ലക്ഷ്മിനാരായണൻ കൂട്ടിച്ചേർത്തു. ആർഎസ്എസ് നേതാവ് വി.ജി. ജഗജീശൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ഒക്റ്റോബർ 18, 25 നവംബർ 1 തീയതികളിൽ റൂട്ട് മാർച്ച് നടത്താൻ അനുമതി വേണമെന്ന് ആവശ‍്യപ്പെട്ടാണ് ജഗദീഷൻ കോടതിയെ സമീപിച്ചത്. എന്നാൽ ഉത്സവകാലത്ത് ഇത്തരം ഘോഷയാത്രകൾക്ക് അനുമതി നൽകുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും റൂട്ട് മാർച്ചിനായി നിർദേശിച്ച വഴികൾ അനുയോജ‍്യമല്ലെന്നും അഭിഭാഷകൻ വിജയ് നാരായൺ വാദിച്ചു. റൂട്ട് മാർച്ചിന് പൊലീസ് വിന‍്യാസവും ആവശ‍്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമതി നിഷേധിക്കുന്ന കാര‍്യത്തിൽ സർക്കാർ ഉറച്ചുനിൽകുകയാണെങ്കിൽ അവ നിരോധിക്കാനുള്ള നിയമം സർക്കാർ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com