എവറസ്റ്റ് കൊടുമുടി പ്രതിഷേധ വേദിയാക്കിക്കൂടേ? പരിഹസിച്ച് അശുതോഷ് റങ്ക

"Why not turn Mount Everest into a protest venue?" asks Ashutosh Ranka mockingly

അശുതോഷ് റങ്ക

Updated on: 

ന്യൂഡൽഹി: ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ‌സിജെപി നേതാവ് അശുതോഷ് റങ്ക. എങ്കിൽ പിന്നെ എന്തു കൊണ്ട് എവറസ്റ്റ് കൊടുമുടി പ്രതിഷേധിക്കാൻ പറ്റിയ ഇടമായി പ്രഖ്യാപിക്കുന്നില്ല എന്നാണ് അശുതോഷ് എക്സിൽ കുറിച്ചത്. സിജെപി സമരത്തിന്‍റെ പ്രധാന വേദിയായിരുന്നു ഡൽഹിയിലെ ജന്തർ മന്തർ. ആയിരക്കണക്കിന് യുവാക്കളാണ് ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിയത്.

ചലോ ജന്തർ മന്തർ എന്ന മുദ്രാവാക്യവും പ്രതിഷേധകാരികൾ ഉയർത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിനൊരുങ്ങിയതോടെയാണ് ഡൽഹി പൊലീസ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

പകരം മറ്റ് മൂന്ന് സ്ഥലങ്ങളാണ് പ്രതിഷേധത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളാണ് പ്രതിഷേധങ്ങൾക്കു വേണ്ടി അനുവദിച്ചിരിക്കുന്നത്.

ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയാണ് പ്രതിഷേധങ്ങൾക്കായി അനുവദിച്ചിരിക്കുന്ന വേദികൾ വിലയിരുത്തി ജന്തർ മന്തർ ഒഴിവാക്കിയതെന്നും ഉത്തരവിലുണ്ട്.

logo
Metro Vaartha
www.metrovaartha.com