ആരും സഹായിച്ചില്ല, ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടി വച്ച് യുവാവിന്‍റെ ദുരിത യാത്ര

യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
wife body tied in bike

ആരും സഹായിച്ചില്ല, ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടി വച്ച് യുവാവിന്‍റെ ദുരിത യാത്ര

Updated on

നാഗ്പുർ: ആരും സഹായിക്കാൻ തയാറാകാഞ്ഞതോടെ വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടി വച്ച് യാത്ര ചെയ്ത് യുവാവ്. നാഗ്പുർ- ജബൽപുർ ദേശീയപാതയിൽ ഓഗസ്റ്റ് 9നാണ് സംഭവം. ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപുരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോഡിലേക്ക് വീണ യുവതിയുടെ മേലേ ട്രക്ക് കയറി.

അപകടം സംഭവിച്ചുവെങ്കിലും ട്രക്ക് നിർത്താതെ പോയി. ഭാര്യയുടെ ജീവൻ രക്ഷിക്കാനായി സഹായം ആവശ്യപ്പെട്ട് കരഞ്ഞുവെങ്കിലും ആരും തയാറായില്ല. ജീവൻ നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ ബൈക്കിൽ മൃതദേഹം വച്ചു കെട്ടി മധ്യപ്രദേശിലേക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു യുവാവ്. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസുകാർ വാഹനം തടഞ്ഞ് കാര്യം അന്വേഷിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അപകടമരണത്തിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com