'ദീർഘായുസിനുവേണ്ടി ഭാര്യ വ്രതം അനുഷ്ഠിക്കുന്നില്ല'; വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഭാര്യ തനിക്ക് വേണ്ടി വ്രതം എടുത്തില്ലെങ്കിൽ വിവാഹമോചനം വേണമെന്നാണ് യുവാവിന്‍റെ ആവശ്യം
Wife Says No To Karwa Chauth Fast Man wanted to divorce

'ദീർഘായുസിനുവേണ്ടി ഭാര്യ വ്രതം അനുഷ്ഠിക്കുന്നില്ല'; വിവാഹമോചനം വേണമെന്ന് ഭർത്താവ്

Updated on: 

ഭോപ്പാൽ: ഭാര്യ വ്രതം അനുഷ്‍ഠിക്കാൻ വിസമ്മതിച്ചെന്ന് കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്. മധ്യപ്രദേശിലാണ് സംഭവം. വിവാഹിതരായ ഹിന്ദു സ്ത്രീകൾ ഭർത്താവിന്‍റെ ആയുസിനും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി അനുഷ്ഠിക്കുന്ന വ്രതമായ കർവ ചൗത്ത് അനുഷ്ഠിക്കാൻ ഭാര്യ വിസമ്മതിച്ചെന്നും അവൾ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നെന്നും കാട്ടി യുവാവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

ശിവപുരിയിലെ ബിജ്രാവൻ ഗ്രാമവാസിയായ ബരേലാൽ എന്നയാളാണ് പരാതി നൽകിയത്. തന്‍റെ ഭാര്യ മിഥിലേഷിൽ നിന്ന് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഇയാളുടെ ആവശ്യം. "എനിക്കുവേണ്ടി അവൾ കർവ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നില്ല, അവൾക്ക് എന്നെ കൊല്ലണമെന്നുമുണ്ട്," എന്നാണ് ബരേലാൽ പരാതിയിൽ ആരോപിക്കുന്നത്.

ഭാര്യ കർവ ചൗത്ത് ആഘോഷിക്കുകയും തനിക്കുവേണ്ടി വ്രതം അനുഷ്ഠിക്കുകയും ചെയ്തില്ലെങ്കിൽ അവളെ വിവാഹമോചനം ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.