

ലൂത്ര സഹോദരന്മാർ
പനാജി: ഗോവയിൽ തിരിച്ചെത്തിയാൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെടാൻ ഇടയുണ്ടെന്ന് വാദിച്ച് ലൂത്ര സഹോദരങ്ങൾ. 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് തീ പിടിത്തത്തിൽ അന്വേഷണം നേരിടുകയാണ് ഇരുവരും. ഡൽഹി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും ആരോപിച്ചിരിക്കുന്നത്. എന്നാൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളി. നിശാക്ലബിന് തീ പിടിച്ചതിന് പിന്നാലെ ഇരുവരും തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടിരുന്നു.
പക്ഷേ തായ്‌ലൻഡ് ഇരുവരെയും പിടികൂടി. വൈകാതെ ഇരുവരെയും ഇന്ത്യക്ക് കൈമാറും. ഞങ്ങളുടെ ജീവന് നേരിട്ടുള്ള ഭീഷണിയുണ്ട്. ഗോവയിലെത്തിയാൽ ആളുകൾ തല്ലിക്കൊല്ലും. എന്‍റെ മറ്റ് റസ്റ്ററന്‍റുകൾ നശിപ്പിച്ചു കഴിഞ്ഞു. അന്വേഷണത്തോട് സഹകരിക്കാം
. വിചാരണ ചെയ്യാം, പക്ഷേ പീഡിപ്പിക്കാനാകില്ലെന്നും മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ പ്രഥമദൃഷ്ട്യാ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി വന്ദന ഹർജി തള്ളിയത്.