"ഞങ്ങൾ പുതിയ വിപണ‍ികൾ പിടിച്ചോളാം"; താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ മറുപടി

വ്യാപാര മേഖലയിൽ വലിയ അനിശ്ചിതാവസ്ഥ നേരിടുമ്പോഴും കയറ്റുമതി ചെയ്യുന്നവർക്ക് വേണ്ടത്ര പിന്തുണ സർക്കാർ ഉറപ്പു നൽകുന്നുണ്ട്.
will capture news markets, india message to US on tariff war

പിയൂഷ് ഗോയൽ

Updated on

ന്യൂഡൽഹി: താരിഫ് യുദ്ധത്തിൽ യുഎസിന് ഇന്ത്യയുടെ കുറിക്ക് കൊള്ളുന്ന മറുപടി. ഇന്ത്യ പുതിയ വിപണികൾ സ്വന്തമാക്കിക്കോളാം എന്നാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ കയറ്റുമതിയിൽ വലിയ വർധനവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാര മേഖലയിൽ വലിയ അനിശ്ചിതാവസ്ഥ നേരിടുമ്പോഴും കയറ്റുമതി ചെയ്യുന്നവർക്ക് വേണ്ടത്ര പിന്തുണ സർക്കാർ ഉറപ്പു നൽകുന്നുണ്ട്.

ആഗോളതലത്തിൽ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം നമ്മുടെ ആത്മവിശ്വാസത്തെ നിശ്ചയിക്കും. നമുക്ക് സങ്കടപ്പെടേണ്ടതായി വരില്ലെന്നും ഒരു ഇൻഡസ്ട്രി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഗോയൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com