''ജ്ഞാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരും''; നിലപാട് വ‍്യക്തമാക്കി കെസി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടിയിൽ ചെറിയ ഇടവേളയെടുത്തതെന്നും കെസി മാധ‍്യമങ്ങളോട് പറഞ്ഞു
Will continue the protest until Gyanesh Kumar is removed as cec; KC clarifies stance

കെ.സി. വേണുഗോപാൽ

Updated on: 

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. രാജ‍്യമെമ്പാടും എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കുന്നതായും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടിയിൽ ചെറിയ ഇടവേളയെടുത്തതെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

ഇന്ത‍്യാസഖ‍്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ മഹാറാലി സമീപകാലത്ത് രാജ‍്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ‍്യത്തെ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്നാണ് കെസി പറയുന്നത്.