കാവേരീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി

കൃഷ്ണ രാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിയതിനെത്തുടർന്ന് സർക്കാരിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
ഡി.കെ. ശിവകുമാർ, കാവേരി നദി
ഡി.കെ. ശിവകുമാർ, കാവേരി നദി
Updated on

ബംഗളൂരു: നിലവിലെ സാഹചര്യത്തിൽ കാവേരീ നദീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കൃഷ്ണ രാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിയതിനെത്തുടർന്ന് സർക്കാരിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ബംഗളൂരുവിലേക്കാണ് ജലം നൽകിയതെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഇതു വരെയും കർണാടക ജലം തമിഴ്നാട്ടിലേക്ക് നൽകിയിട്ടില്ല. ഇന്ന് വെള്ളം തുറന്നു വെട്ടാൽ പോലും നാലു ദിവസമെടുത്താണ് ജലം തമിഴ്നാട്ടിലേക്കെത്തുകയെന്നും ശിവകുമാർ പറഞ്ഞു.

നിലവിൽ അണക്കെട്ടിൽ നിന്ന് ശിവ ബാലൻസിങ് റിസർവോയറിലേക്കാണ് ജലം ഒഴുക്കിയത്. അവിടെ നിന്നും ജലം ബംഗളൂരുവിലേക്കാണ് നൽകിയതന്നും ശിവകുമാർ വ്യക്തമാക്കി.

കർണാടകയിൽ വിവിധയിടങ്ങളിൽ കടുത്ത ജലക്ഷാമവും വരൾച്ചയും അനുഭവപ്പെടുന്നതിനിടെ തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടു കൊടുത്തതിനെതിരേ റെയ്ത്ത ഹിതാരക്ഷണ സമിതി പ്രതിഷേധം നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com