പ്രണയബന്ധം വേർപിരിഞ്ഞതിനു പിന്നാലെ സ്വകാര‍്യ ദൃശ‍്യങ്ങൾ പോൺ സൈറ്റിൽ; മുൻ ലിവ് ഇൻ പങ്കാളിക്കെതിരേ പരാതിയുമായി 26കാരി

ബെംഗളൂരുവിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്
Woman alleges ex-live-in partner uploaded intimate videos on porn sites, files complaint

പ്രണയബന്ധം വേർപിരിഞ്ഞതിനു പിന്നാലെ സ്വകാര‍്യ ദൃശ‍്യങ്ങൾ പോൺ സൈറ്റിൽ; മുൻ ലിവ് ഇൻ പങ്കാളിക്കെതിരേ പരാതിയുമായി 26കാരി

പ്രതീകാത്മക ചിത്രം- എഐ

Updated on: 

ബെംഗളൂരു: ഒരുമിച്ച് താമസിച്ചിരുന്ന സമയത്തെ സ്വകാര‍്യ ദൃശ‍്യങ്ങൾ മുൻ ലിവ് ഇൻ പങ്കാളി പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തുവെന്ന് ആരോപിച്ച് പരാതി നൽകി 26കാരി. ബെംഗളൂരുവിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 2023 ഒക്റ്റോബർ മുതൽ 2024 ഓഗസ്റ്റ് വരെ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഈ സമയത്ത് ഒരുമിച്ചാണ് ഇരുവരും താമസിച്ചതെന്ന് പരാതിയിൽ പറയുന്നു.

യുവതിയുമായുള്ള സ്വകാര‍്യ ദൃശ‍്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തുകയും സൂക്ഷിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. പ്രണയ ബന്ധം അവസാനിച്ചതോടെ ലിവ് ഇൻ പങ്കാളിയോട് വിഡിയോകൾ ഡിലീറ്റ് ചെയ്യാൻ ആവശ‍്യപ്പെട്ടെന്നും അത് ഡിലീറ്റ് ചെയ്തെന്ന് ഇയാൾ ഉറപ്പ് നൽകിയെന്നും യുവതി പറയുന്നു.

2026 നവംബർ 6നാണ് വിഡിയോകൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത കാര‍്യം യുവതി സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. പരിശോധിച്ചപ്പോൾ വിവിധ പ്ലാറ്റ്ഫോമുകളിൽ വിഡിയോ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതേ പറ്റി ചോദിച്ചപ്പോൾ വിഡിയോ ഇപ്പോഴും തന്‍റെ കൈവശം ഉണ്ടെന്ന് മുൻ പങ്കാളി സമ്മതിച്ചതായും പരാതിയിൽ ഉന്നയിക്കുന്നു.

ഇതിനു പിന്നാലെയാണ് വെബ്സൈറ്റുകളുടെ ലിങ്കുകളടക്കം തെളിവുകളായി നൽകി യുവതി പൊലീസിനെ സമീപിച്ചത്. മുൻ പങ്കാളിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇന്‍റർനെറ്റിൽ നിന്നും വിഡിയോ നീക്കം ചെയ്യണമെന്നുമാണ് 26കാരിയുടെ ആവശ‍്യം. യുവതിയുടെ സ്വകാര‍്യ ദൃശ‍്യങ്ങൾ അപ്‌ലോഡ് ചെയ്തവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തുന്നതിനായി കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് പൊലീസ് വ‍്യക്തമാക്കി.