മമതാ ബാനർജി അമ്മായിയാണെന്ന് അവകാശവാദം, കത്തിയുമായി സുരക്ഷാവലയത്തിൽ കടന്നുകയറാൻ ശ്രമിച്ച് സ്ത്രീ; പരാതി നൽകി എംപി ഡോല സെൻ

കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് സമീപത്ത് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്
Woman claiming to be Mamata Banerjee's aunt attempts to breach security cordon with a knife

മമതാ ബാനർജി

Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജി തന്‍റെ അമ്മായിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് മദ‍്യലഹരിയിൽ കത്തിയുമായി ഒരു സ്ത്രീ സുരക്ഷാ വലയത്തിലേക്ക് കടക്കാൻ ശ്രമിച്ചെന്ന് തൃണമൂൽ കോൺഗ്രസ്. കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് സമീപത്ത് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ഇതേത്തുടർന്ന് പാർട്ടി എംപി ഡോല സെൻ കോൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ലഹരിയ്ക്ക് അടിമയായ തനിഷ്ഠ സാഹ എന്ന സ്ത്രീയാണ് കത്തിയുമായി എത്തിയതെന്നാണ് ഡോല സെൻ പറയുന്നത്. തന്‍റെ വസതിക്ക് സമീപമുള്ള ദുർഗാപൂജ പന്തൽ ഉദ്ഘാടനം ചെയ്യാൻ മമതാ ബാനർജി പുറത്തിറങ്ങിയപ്പോഴായിരുന്നു തനിഷ്ഠ സാഹ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com