തിരക്കേറിയ റോഡിൽ പ്രസവിച്ച് 33കാരി!സഹായികളായി വഴിയാത്രക്കാരായ നഴ്സുമാർ

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്
റോഷ്ണി ശർമയും കുഞ്ഞും സഹായത്തിനെത്തിയ നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും ഒപ്പം
റോഷ്ണി ശർമയും കുഞ്ഞും സഹായത്തിനെത്തിയ നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും ഒപ്പം

നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ തിരക്കേറിയ വഴിയിൽ പ്രസവിച്ച് 33കാരിയായ യുവതി. വഴിയാത്രക്കാരായ നഴ്സുമാരാണ് യുവതിക്ക് സഹായത്തിനായി എത്തിയത്. ചൊവ്വാഴ്ച നോയ്ഡയിലെ പാരി ചൗക്കിലെ പൊതു വഴിയിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്. ഒരു കുട്ടിയുള്ള റോഷ്ണി ആശുപത്രിയിൽ നിന്ന് ലുക്സാറിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസവ വേദനയുണ്ടായത്. ക്ഷീണിതയായ യുവതി നടു റോഡിൽ കിടന്നതോടെ ഭർത്താവ് ശർമ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു.

ആ സമയത്ത് ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് വഴിയിൽ യുവതി കിടക്കുന്നത് കണ്ടതെന്ന് ശാർദ ആശുപത്രിയിലെ നഴ്സ് ദേവി പറയുന്നു. ഉടൻ തന്നെ സഹപ്രവർത്തകയായ ജ്യോതിയുടെ സഹായം തേടിയ ദേവി ഒരു ഷാൾ കൊണ്ട് യുവതിയെ പുതപ്പിച്ച ശേഷം വേണ്ട ശുശ്രൂഷ നൽകി. നവജാതശിശുവിനെ ശർമയുടെ ജാക്കറ്റിൽ പൊതിഞ്ഞ് സുരക്ഷിതമായി ഉടൻ തന്നെ ശാർദ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇരുവർക്കു ചികിത്സ സൗജന്യമായി നൽകുമെന്നും ഡോക്റ്റർമാർ പറയുന്നു. തക്ക സമയത്ത് സഹായം നൽകിയ നഴ്സുമാർക്ക് ശാർദ ആശുപത്രി 5100 രൂപ വീതം സമ്മാനമായും നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com