4 മാസമായി റേഷനില്ല; സഹികെട്ട നാട്ടുകാർ റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു

റേഷൻ വിതരണം മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ചതായി ലോക്കൽ പ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ ഗൗതം മോദി വ്യക്തമാക്കി.
4 മാസമായി റേഷനില്ല; സഹികെട്ട നാട്ടുകാർ റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു

ഡുംക: പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള ധാന്യങ്ങളുടെ വിതരണം നിലച്ചതിനെത്തുടർന്ന് ഝാർഖണ്ഡിൽ ആൾക്കൂട്ടം റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു. ഡുംക ജില്ലയിലെ മധുബൻ ഗ്രാമത്തിലാണ് സംഭവം. ഇവിടെ കഴിഞ്ഞ നാലു മാസമായി റേഷൻ വിതരണം ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേതുടർന്നാണ് തിങ്കളാഴ്ച റേഷൻ വിതരണക്കാരിയെ ജനങ്ങൾ കൂട്ടത്തോടെ ആക്രമിച്ചത്. ഗോവിന്ദ്പുർ-സാഹിബ്ഗഞ്ച് റോഡ് അര മണിക്കൂറോളം തടഞ്ഞുവെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉറപ്പായും റേഷൻ വിതരണം ചെയ്യുമെന്ന് ഉറപ്പു നൽകിയതോടെയാണ് റോഡ് തടയൽ പിൻവലിച്ചത്. റേഷൻ വിതരണം മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ചതായി ലോക്കൽ പ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ ഗൗതം മോദി വ്യക്തമാക്കി.

മേയിൽ ഇവിടെ 60 ശതമാനം ധാന്യങ്ങളും ജൂണിൽ 7 ശതമാനം ധാന്യവും വിതരണം ചെയ്തുവെന്നാണ് പ്രാഥമികാന്വേഷത്തിൽ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.