മദ്യ ലഹരിയിൽ സ്കൂളിലെത്തി അധ്യാപിക; വിഡിയോ വൈറലായതോടെ സസ്പെൻഷൻ|Video
India
മദ്യ ലഹരിയിൽ സ്കൂളിലെത്തി അധ്യാപിക; വിഡിയോ വൈറലായതോടെ സസ്പെൻഷൻ|Video
മനാവറിലെ സിങ്കാന ഗ്രാമത്തിലെ സ്കൂളിലേക്ക് തിങ്കളാഴ്ചയാണ് അധ്യാപിക മദ്യ ലഹരിയിൽ എത്തിയത്.
ധർ: സർക്കാർ സ്കൂളിലേക്ക് മദ്യപിച്ചെത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ധർ ജില്ലയിലാണ് സംഭവം. സ്കൂളിലെ ജീവനക്കാരോടും തൊഴിലാളികളോടും അധ്യാപിക മോശമായി സംസാരിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മനാവറിലെ സിങ്കാന ഗ്രാമത്തിലെ സ്കൂളിലേക്ക് തിങ്കളാഴ്ചയാണ് അധ്യാപിക മദ്യ ലഹരിയിൽ എത്തിയത്.
ചോദ്യം ചെയ്യുന്ന ജീവനക്കാരോട് ഇതെന്‍റെ സ്കൂളാണ് എന്ന് അധ്യാപിക കയർക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ വൈറലായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മനാവർ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ കിഷോർ കുമാറിന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.