

സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. തുടർച്ചയായ വീഴ്ചകൾക്ക് അറുതി വരുത്തണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംബ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് പരാമർശം. കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.
സർക്കാർ ഈ വിഷയത്തിൽ അതിദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നും കുട്ടികളുടെ പ്രശ്നങ്ങൾക്ക് വില കൊടുക്കേണ്ടതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ മുന്നോട്ടു പോകുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിൽ നിന്ന് മറുപടി ലഭിച്ച ശേഷം കോടതി ഈ വിഷയം അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. പരീക്ഷകൾ പൂർണണായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമ്പോൾ ഡേറ്റ എങ്ങനെ സംരക്ഷിക്കുമെന്നതിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.