യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി വിട്ടു നൽ‌കും; പൊതുദർശനം വെള്ളിയാഴ്ച

യെച്ചൂരിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങളാണ് മൃതദേഹം വിട്ടു കൊടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Sitaram yechuri
യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി വിട്ടു നൽ‌കും
Updated on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമായി എയിംസിനു വിട്ടു കൊടുക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങളാണ് മൃതദേഹം വിട്ടു കൊടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ദി വയർ ന്യൂസ് പോർ‌ട്ടൽ എഡിറ്റർ സീമ ചിഷ്ടിയാണ് യെച്ചൂരിയുടെ ഭാര്യ. മൃതദേഹം വെള്ളിയാഴ്ച വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. 14ന് എകെജി സെന്‍ററിൽ പൊതുദർശനത്തിനു ശേഷം മൂന്നു മണിയോടെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com