ബി. എസ്. യെദ്യൂരപ്പ
ബി. എസ്. യെദ്യൂരപ്പ

പോക്സോ കേസിൽ യെദ്യൂരപ്പയുടെ അറസ്റ്റിനു സാധ്യത; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

2024 ഫെബ്രുവരിയിൽ യെദ്യൂരപ്പയുടെ വസതിയിൽ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Published on

ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാൻ സാധ്യത. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് യെദ്യൂരപ്പയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. അതേ സമയം കേസിൽ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2024 ഫെബ്രുവരിയിൽ യെദ്യൂരപ്പയുടെ വസതിയിൽ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ( ലൈംഗികാതിക്രമം), പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മാർച്ച് 14നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധിക വൈകാതെ കേസ് ക്രിമിനൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി. യെദ്യൂരപ്പയ്ക്കെതിരേ പരാതി നൽകിയ സ്ത്രീ കഴിഞ്ഞ മാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടു. ജൂൺ 15നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണോദ്യോഗസ്ഥരുടെ നീക്കം. ആരോപണത്തെ യെദ്യൂരപ്പ തള്ളിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com