ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ

8 സംസ്ഥാനങ്ങളിൽ നിന്നായി 215 പേർക്കെതിരേയാണ് നടപടി സ്വീകരിച്ചത്
Youth Congress office-bearers suspended for failing to participate in the INDIA alliance's protest rally

ഇന്ത‍്യാസഖ‍്യത്തിന്‍റെ മഹാറാലിയിൽ നിന്നും

Updated on: 

ന‍്യൂഡൽ‌ഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ.

8 സംസ്ഥാനങ്ങളിൽ നിന്നായി 215 പേർക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മഹാറാലിയിലെ ജനപങ്കാളിത്തം നിരീക്ഷിക്കുന്നതിനായി യൂത്ത് കോൺഗ്രസ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

പ്രതിഷേധം നടക്കുന്ന സമയവും മറ്റുവിവരങ്ങളുമാണ് ആപ്ലിക്കേഷൻ മുഖേന പങ്കുവച്ചതെന്നും ആപ്ലിക്കേഷനിലെ നിർദേശങ്ങൾ പാലിക്കാത്ത ഭാരവാഹികൾ നടപടി നേരിട്ടവരിൽ ഉൾപ്പെടുമെന്നും ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രതിഷേധത്തിൽ ഹാജർ രേഖപ്പെടുത്തുന്നതിന് യൂത്ത് കോൺഗ്രസ് ഡൽഹിയിലെ മിന്‍റോ റോഡിൽ ബാർകോഡ് സ്കാന്നറുകൾ ഉപയോഗിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾക്ക് നേരത്തെ നിർദേശം നൽ‌കിയിരുന്നുവെന്നും അച്ചടക്കലംഘനമാണിതെന്നുമാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നത്. മധ‍്യപ്രദേശിലാണ് (60) ഏറ്റവും കൂടുതൽ പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.