പാക്കിസ്ഥാൻ കശ്മീർ എന്നൊന്നില്ല -പാക് അധീന കശ്മീർ മാത്രം

ന്യൂയോർക്ക് ടൈംസിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
 There is no such thing as Pakistani Kashmir - only Pakistan-occupied Kashmir

പാക്കിസ്ഥാൻ കശ്മീർ എന്നൊന്നില്ല -പാക് അധീന കശ്മീർ മാത്രം

Updated on

വാഷിങ്ടൺ: പാക് അധീന കശ്മീർ സംബന്ധിച്ച വാർത്തയിൽ പാക്കിസ്ഥാൻ കശ്മീർ എന്ന പ്രയോഗം ഉപയോഗിച്ചതിനെതിരേന്യൂയോർക്ക് ടൈംസിനെതിരേ ശക്തമായ പ്രതിഷേധവുമായി അമെരിക്കയിലെ ഇന്ത്യൻ എംബസി.പാക്കിസ്ഥാൻ കശ്മീർ എന്നൊന്നില്ല -പാക് അധീന കശ്മീർ മാത്രമാണ് ഉള്ളത് എന്ന് എംബസി എക്സ് പ്ലാറ്റ്ഫോമിൽ പ്രസ്താവിച്ചു. ഇത്തരത്തിലുള്ള തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്നും ഇന്ത്യ വ്യക്തമാക്കി.

പാക് അധീന കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിനു ‘Clashes Erupt in Pakistani Kashmir as Voting in Local Election Begins’ എന്ന തലക്കെട്ടാണ് ന്യൂയോർക്ക് ടൈംസ് നൽകിയിരുന്നത്. ഇതിനെതിരേയാണ് ഇന്ത്യ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയത്.

 India strongly protests against the New York Times

ന്യൂയോർക്ക് ടൈംസിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണെന്നും ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും എംബസി ആവർത്തിച്ചു.

പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് എതിരേ പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ നടപടിയിൽ 30ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 33ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനു നേരെയായിരുന്നു സുരക്ഷാ സേനയുടെ ശക്തമായ നടപടി.

Protests in Pakistan-occupied Kashmir

പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ

പ്രദേശത്ത് ഉയർന്ന ജീവിതച്ചെലവ്, ഭരണപരമായ അവഗണന, രാഷ്ട്രീയ വിവേചനം, ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങൾ എന്നിവയാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്ത്യയുടെ നിലപാട് പ്രകാരം പാക് അധീന കശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ പ്രദേശത്തെ നിയമവിരുദ്ധ അധിനിവേശം മറച്ചു വയ്ക്കാനുള്ള ഇസ്ലാമബാദിന്‍റെ ശ്രമമാണ്. അവിടെ നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ലോക സമൂഹത്തിൽ നിന്ന് മറച്ചു വയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും ന്യൂഡൽഹി ആരോപിച്ചു.

നേരത്തെയും പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ പാക്കിസ്ഥാന്‍റെ ദീർഘകാല ചൂഷണത്തിന്‍റെയും ഭരണപരമായ അടിച്ചമർത്തലിന്‍റെയും ഫലമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പാക് അധീന കശ്മീരിനെ ‘Pakistan-administered Kashmir’ എന്നും വിശേഷിപ്പിച്ചിരുന്നു. അതേസമയം പ്രദേശത്തെ അതിക്രമങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർക്കെതിരേയുള്ള അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

logo
Metro Vaartha
www.metrovaartha.com