തുടർച്ചയായി പല തവണ പവർ കട്ട്; ഇന്‍റർനെറ്റ് പോലും കിട്ടുന്നില്ല, ജോലി പോയെന്ന് യുവാവ്

വൈദ്യുതി നിയന്ത്രണം ആരംഭിച്ചതിനു പിന്നാലെ ജോലി അവതാളത്തിലായെന്നാണ് അഖിൽ പറയുന്നത്.
Frequent power cuts; can't even access the internet—young man says he lost his job

തുടർച്ചയായി പല തവണ പവർ കട്ട്; ഇന്‍റർനെറ്റ് പോലും കിട്ടുന്നില്ല, ജോലി പോയെന്ന് യുവാവ്

Representative image
Updated on

തുടർച്ചയായി വൈദ്യുതി തടസം നേരിട്ടതിനെത്തുടർന്ന് സ്വന്തം ജോലി നഷ്ടപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി യുവാവ്. ആന്ധ്ര പ്രദേശ് സ്വദേശിയായ അഖിൽ ആണ് എക്സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഒരു കമ്പനിക്കു വേണ്ടി വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യുകയായിരുന്നു അഖിൽ. ഇക്കാലത്തിനിടെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ വൈദ്യുതി നിയന്ത്രണം ആരംഭിച്ചതിനു പിന്നാലെ ജോലി അവതാളത്തിലായെന്നാണ് അഖിൽ പറയുന്നത്.

ഒരു നിർണായക ജോലി ചെയ്തു കൊണ്ടിരിക്കേയാണ് ദിവസത്തിൽ പല തവണ വൈദ്യുതി തടസപ്പെട്ടത്. അതു കൊണ്ട് തന്നെ ആ ജോലി കൃത്യസമയത്ത് പൂർത്തീകരിക്കാൻ സാധിച്ചില്ല. മാത്രമല്ല മൊബൈൽ വഴിയുള്ള ഇന്‍റർനെറ്റും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. ഉപയോക്താവ് പരാതിപ്പെട്ടതിനു പിന്നാലെ കമ്പനി തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഖിൽ.

തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അതെന്നും അഖിൽ പറയുന്നു. ജീവിതം ഇപ്പോൾ ആകെ തിരിഞ്ഞു മറിഞ്ഞിരിക്കുകയാണ്. എന്‍റേതല്ലാത്ത കാരണം കൊണ്ട് എന്‍റെ ജോലി പോയിരിക്കുന്നു...എന്താണ് ചെയ്യേണ്ടതെന്ന് പോലും എനിക്കറിയില്ല എന്നാണ് പോസ്റ്റിലുള്ളത്. കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്.

logo
Metro Vaartha
www.metrovaartha.com