അബുദാബി: യുഎഇയുടെ ചരിത്രത്തിലെ ആദ്യ ഇമറാത്തി വനിതാ ന്യൂക്ലിയർ സേഫ്റ്റി ഇൻസ്പെക്ടറായി 22 വയസുകാരി മീറ അൽ മെഹ്‌രി. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷനിലാണ് നിയമനം. കുട്ടിക്കാലം മുതലുള്ള ശാസ്ത്രത്തോടുള്ള അഭിനിവേശം ഖലീഫ സർവകലാശാലയിൽ എത്തിച്ചു. അവിടെ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും ന്യൂക്ലിയർ എഞ്ചിനീയറിങ്ങിലും പഠനം പൂർത്തിയാക്കി.
ന്യൂക്ലിയർ സേഫ്റ്റി ഇൻസ്‌പെക്ടർ എന്ന നിലയിൽ നടത്തിയ ആദ്യ സൈറ്റ് സന്ദർശനത്തിൽ ബോധക്ഷയം ഉണ്ടായതായി മീറ പറയുന്നു. എന്നാൽ കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും തടസ്സങ്ങൾ മറികടന്ന് കരുത്ത് നേടി.ഇപ്പോൾ ജോലിക്കൊപ്പം സന്നദ്ധ പ്രവർത്തനവും പഠനവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്ന് അവർ പറയുന്നു.
മീറയുടെ അർപ്പണ മനോഭാവത്തിനുള്ള അംഗീകാരമായി മാതൃത്വ -ബാല്യ സുപ്രീം കൗൺസിൽ ബോർഡ് അംഗമായും നിയമനം ലഭിച്ചു.ദേശിയ എക്സ്പെര്ട്സ് പ്രോഗ്രാമിൽ ഫെലോയുമായി.