

ഫ്ലൈവേൾഡ് ഗ്രൂപ്പിന്‍റെ എഫ്സിഎൽ ലോയേഴ്സ് സേവനം ഇനി യുഎഇയിലും
ദുബായ്: ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ഉടമസ്ഥതയിലുള്ള ഫ്ലൈവേൾഡ് ഗ്രൂപ്പിന്‍റെ കൊമേഴ്സ്യൽ ലോ വിഭാഗമായ എഫ് സി എൽ ലോയേഴ്സ് യുഎഇയിലും പ്രവർത്തനം ആരംഭിച്ചു. യുഎഇയിലെ പ്രവാസികൾക്കും വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമോപദേശവും സമഗ്രമായ നിയമസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ് സി എൽ ലോയേഴ്സ് ദുബായിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെയും യുഎഇയിലെയും നിയമരംഗത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ നേതൃത്വത്തിലാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നത്.
കുടുംബ നിയമം, വാടക തർക്കങ്ങൾ, തൊഴിൽ നിയമം, യാത്രാ നിരോധനം, ചെക്ക് കേസുകൾ, ബിസിനസ് ലോ, കോർപ്പറേറ്റ് നിയമം , വിൽപത്രം തയ്യാറാക്കൽ, കരാർ തയ്യാറാക്കലും പരിശോധനയും, നിയമോപദേശം എന്നിവ ഉൾപ്പെടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ വിപുലമായ നിയമസേവനങ്ങൾ എഫ് സി എൽ ലോയേഴ്സ് മുഖേന ലഭ്യമാകുമെന്ന് മാനേജ്മെന്‍റ് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുബായിലെ ബുർജുമാൻ ബിസിനസ് ടവറിൽ നടന്ന വാർത്താസമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ
പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ഓസ്‌ട്രേലിയൻ അഭിഭാഷകയും എഫ് സി എൽ ലോയേഴ്സ് ഡയറക്ടറുമായ അഡ്വ. താര എസ്. നമ്പൂതിരി, ഫ്ലൈ വേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, സിഒഒ പ്രിൻസ് ജേക്കബ് എബ്രഹാം, യു കെ ഡയറക്റ്റർ ടിൻസ് എബ്രഹാം, ഫ്ലൈ വേൾഡ് ഓവർസീസ് എജ്യുക്കേഷൻ ഡയറക്റ്റർ റോബി ജോസഫ്, യുഎഇ റീജിയണൽ ഹെഡ് ഡാനിയൽ ജോണി, മാധ്യമ പ്രവർത്തകൻ ആർജെ ഫസ്‌ലു എന്നിവർ പങ്കെടുത്തു.
യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റിലെ നിയമസേവന രംഗത്ത് കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് അഡ്വ. താര എസ്. നമ്പൂതിരി വ്യക്തമാക്കി.