

യുഎഇയിലെ ഇന്ത്യൻ മീഡിയ ഫോറം വാർഷികം ആഘോഷിച്ചു
ദുബായ്: യുഎഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം വിവിധ പരിപാടികളോടെ വാർഷികം ആഘോഷിച്ചു. അജ്മാൻ തുംബൈ മെഡിസിറ്റി ഹാളിൽ നടത്തിയ പരിപാടി ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ഡോ. ഫഹ്മി ഇസ്കന്ദർ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സാദിഖ് കാവിൽ അധ്യക്ഷത വഹിച്ചു. നടി ഷംല ഹംസ വിശിഷ്ടാതിഥിയായിരുന്നു.
പെട്രോടെക് എംഡി തോമസ് സി. ഫിലിപ്പ്, എക്സ്പേർട് യുണൈറ്റഡ് മറൈൻ സർവീസ് മാനെജിങ് ഡയറക്റ്റർ എൻ.എം. പണിക്കർ, ക്യൂട്ടിസ് ഇന്റർനാഷനൽ വൈസ് ചെയർമാനും സിഇഒയുമായ ജയൻ കെ. മേനോൻ, ഫാത്തിമ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, യൂണിക് വേൾഡ് ഗ്രൂപ്പ് ഒഫ് കമ്പനീസ് എംഡി ഷുഐബ് സുലൈമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് മാനെജർ തോമസ് ആന്റണി, എമിറേറ്റ്സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാൻ, ലുലു എക്സ്ചേഞ്ച് മീഡിയ മാനെജർ നിജോ സെബാസ്റ്റ്യൻ, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, കവയിത്രി ഷീല പോൾ, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനെജർ രഞ്ജിത് സുഭാകരൻ, സ്മാർട് ട്രാവൽസ് ചെയർമാൻ അഫി അഹമദ്, തുംബൈ ഹോസ്പിറ്റാലിറ്റി ജനറൽ മാനെജരും കോർപ്പറേറ്റ് ഷെഫുമായ ഷംജിത്, ആഡ് ആൻഡ് എം ഇന്റർനാഷനൽ എംഡി റഷീദ് മട്ടന്നൂർ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അഡ്മിസിനിസ്ട്രേഷൻ ഡയറക്റ്റർ ഷേർലി അജയ്, യെല്ലോ മീഡിയ എം ഡി ലിയോ പോൾ, ജെന്നി ഫ്ലവേഴ്സ് എംഡി ജെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഡോ. തുംബൈ മൊയ്തീൻ, പേസ് ഗ്രൂപ്പ് ചെയർമാൻ സൽമാൻ ഇബ്രാഹിം, ലുലു ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ് എംഡി ആർ. ഹരികുമാർ,ഐ സിഎൽ, വിൻസ്മേരാ ജ്വല്ലേഴ്സ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ, മിഥുൻസ് മണി മാർക്കറ്റ് ചെയർമാൻ മിഥുൻ, ഷിബി, ഭീമാ ജ്വല്ലേഴ്സ്, ചിക്കിങ്, ഹോട്ട് പായ്ക്ക്, നെല്ലറ, കോബാൾട്ട്, വി.പെർഫ്യൂംസ്, പൂക്കിഐസ്ക്രീം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഗായികമാരായ ഫർസാന, രേഖ കണ്ണൂർ തുടങ്ങിയവർ ഗാനമാലപിച്ചു. കലാപരിപാടികൾക്ക് ചേതന, ശിൽപ തുടങ്ങിയവർ നേതൃത്വം നൽകി. കോഓർഡിനേറ്റർമാരായ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും പറഞ്ഞു. ക്ഷേമ കമ്മിറ്റി അംഗങ്ങളായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ടി. ജമാലുദ്ദീൻ, വനിതാ വിനോദ്, റോയ് റാഫേൽ, ശ്രീരാജ് കൈമൾ, യാസിർ അറഫാത്, മുഹമ്മദ് തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി. അനുജ നായർ അവതാരകയായിരുന്നു.