ദുബായിൽ വി.എസ്. അച്ചുതാനന്ദൻ അനുസ്മരണയോഗം നടത്തി

സിപിഎം നേതാവ് പി. ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി
CPM leader P. Jayarajan delivering a speech at the V.S. Achuthanandan commemoration meeting.

വി.എസ്. അച്ചുതാനന്ദൻ അനുസ്മരണയോഗത്തിൽ സിപിഎം നേതാവ് പി. ജയരാജൻ പ്രഭാഷണം നടത്തുന്നു

Updated on

ദുബായ്: അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്ചുതാനന്ദനെ അനുസ്മരിച്ച് ദുബായിൽ യോഗം സംഘടിപ്പിച്ചു. സിപിഎം നേതാവ് പി. ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി.

എട്ട് പതിറ്റാണ്ടോളം നീണ്ട വി.എസിന്‍റെ പൊതുജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി തുടക്കകാലത്ത് പ്രവർത്തിച്ച വി.എസ്. സാധാരണ ജനങ്ങൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ തന്‍റെ പ്രസംഗശൈലി രൂപപ്പെടുത്തിയതും പിന്നീട് അതിനെ ജനകീയ രാഷ്ട്രീയത്തിന്‍റെ ശക്തമായ ആയുധമാക്കി മാറ്റിയതും അദ്ദേഹം അനുസ്മരിച്ചു.

ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്‍റ് അംബുജാക്ഷൻ, ട്രഷറർ സാദിഖ് പാനൂർ എന്നിവർ പങ്കെടുത്തു. അനീഷ് മണ്ണാർക്കാട് സ്വാഗതവും കെ.വി. സജീവൻ നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com