

അബ്ദുൽ റഹീം
കോഴിക്കോട്: സൗദിയിലെ ജയിലിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇനി പൂർത്തിയാക്കാനുള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി റഹിം ജയിലിൽ കഴിയുകയായിരുന്നു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. മരിച്ച സൗദി ബാലന്‍റെ കുടുംബം ഏഴ് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.