
അബുദാബിയിലെ രണ്ട് ഹൈവേകളിലെ വേഗപരിധി കുറച്ച് അധികൃതർ; 14 മുതൽ പ്രാബല്യത്തിൽ
അബുദാബി: അബുദാബിയിലെ രണ്ട് ഹൈവേകളിലെ വേഗപരിധി 20 കിലോമീറ്റർ കുറച്ചു. ഏപ്രിൽ 14 മുതൽ വേഗ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
മാറ്റങ്ങൾ ഇപ്രകാരമാണ്:
അബുദാബി-സ്വീഹാൻ റോഡ് (E20) – 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്‍റർനാഷണൽ റോഡ് (E11) – 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു
ഇത് താത്കാലിക ഇളവുകൾ അല്ലെന്നും സ്ഥിരമായ നടപടിയാണെന്നും അധികൃതർ സൂചിപ്പിച്ചു