4 ബില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ പൂർത്തിയാക്കി അബുദാബി മുനിസിപ്പാലിറ്റി

അബുദാബിയിലെ വളർച്ച, സ്ഥിരത, സുരക്ഷ എന്നിവയിലെ പ്രധാന ചാലകശക്തി എന്ന നിലയിൽ ഡി.എം.ടിയുടെ പങ്ക് ശക്തിപ്പെട്ടു
Abu dhabi municipality developments projects

4 ബില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ പൂർത്തിയാക്കി അബുദാബി മുനിസിപ്പാലിറ്റി

Updated on

അബുദാബി: 2024ൽ 4 ബില്യൺ ദിർഹത്തിന്‍റെ സുപ്രധാന വികസന പദ്ധതികൾ പൂർത്തിയാക്കി അബുദാബി മുനിസിപ്പാലിറ്റി. അബുദാബിയെ മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ ഏറ്റവും താമസ യോഗ്യമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പദ്ധതികൾ പൂർത്തീകരിച്ചത്. ഇതോടെ അബുദാബിയിലെ വളർച്ച, സ്ഥിരത, സുരക്ഷ എന്നിവയിലെ പ്രധാന ചാലകശക്തി എന്ന നിലയിൽ ഡി.എം.ടിയുടെ പങ്ക് ശക്തിപ്പെട്ടു.

75 ബില്യൺ ദിർഹത്തിന്‍റെ ഭാവിയിലേക്കുള്ള ബജറ്റ് എമിറേറ്റിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ നന്നാക്കുന്നതിനും നഗര വികസനം വളർത്തുന്നതിനുമുള്ള ഭാവി ദർശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡി.എം.ടി ചെയർമാൻ മുഹമ്മദ് അലി അൽ ഷുറഫ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com