മുസഫയിൽ ഏപ്രിൽ 20 മുതൽ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍

എം7, എം8, എം14, എം 15 എന്നിവിടങ്ങളിലായി 10,010 പാര്‍ക്കിങ് സ്ഥലങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. മുസഫയിലെ രണ്ടാം ഘട്ട പാര്‍ക്കിങ് സൗകര്യങ്ങളാണിത്
Abu Dhabi Mussafah paid parking

മണിക്കൂറിൽ രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസായി ഈടാക്കും.

Representative image

Updated on

അബുദാബി: അബുദാബി മുസഫ മേഖലയില്‍ ഏപ്രില്‍ 20 മുതല്‍ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. എം7, എം8, എം14, എം 15 എന്നിവിടങ്ങളിലായി 10,010 പാര്‍ക്കിങ് സ്ഥലങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. മുസഫയിലെ രണ്ടാം ഘട്ട പാര്‍ക്കിങ് സൗകര്യങ്ങളാണിത്.

മണിക്കൂറിൽ രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസായി ഈടാക്കുക. ഇവിടെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാർക്കായി പ്രത്യേകമായി പാര്‍ക്കിങ് ഇടങ്ങള്‍ നീക്കിവച്ചിട്ടുണ്ട്. ദര്‍ബ്, താം ആപ്പുകള്‍ മുഖേനയും എസ്.എം.എസ് ആയും പാര്‍ക്കിങ് സ്ഥലത്ത് നേരിട്ടും ഫീസ് അടക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

എമിറേറ്റിലെ ഏറ്റവും തിരക്കേറിയ വ്യാവസായിക മേഖലകളിലൊന്നായ മുസഫ പ്രദേശത്ത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി ജനുവരിയിലാണ് ക്യു മൊബിലിറ്റി പെയ്ഡ് പബ്ലിക് പാർക്കിങ് ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com