Dubai riders rest area
ദുബായിൽ ഡെലിവറി ഡ്രൈവർമാർ‌ക്ക് വിശ്രമിക്കാൻ എസി വിശ്രമ കേന്ദ്രങ്ങൾ

ദുബായിൽ ഡെലിവറി ഡ്രൈവർമാർ‌ക്ക് വിശ്രമിക്കാൻ എസി വിശ്രമ കേന്ദ്രങ്ങൾ

ആകെ നാൽപത് കേന്ദ്രങ്ങളാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഇവയിൽ ഇരുപത് എണ്ണത്തിന്‍റെ നിർമാണം പൂർത്തിയായി
Published on

ദുബായ് : ദുബായിൽ ഡെലിവറി ഡ്രൈവർമാർക്കായി ഇരുപത് ശീതികരിച്ച വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ആർ ടി എ അറിയിച്ചു. ഗതാഗത സുരക്ഷ,ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം,വിശ്രമം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചതെന്ന് ആർ ടി എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ഡെലിവറി ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ആർ ടി എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനാപകടങ്ങൾ മൂലമുള്ള മരണ നിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവന്ന് ദുബായിയെ ഗതാഗത സുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ആകെ നാൽപത് കേന്ദ്രങ്ങളാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഇവയിൽ ഇരുപത് എണ്ണത്തിന്‍റെ നിർമാണമാണ് പൂർത്തിയായത്.

ദുബായിൽ ഡെലിവറി ഡ്രൈവർമാർ‌ക്ക് വിശ്രമിക്കാൻ എസി വിശ്രമ കേന്ദ്രങ്ങൾ
ദുബായിൽ ഡെലിവറി ഡ്രൈവർമാർ‌ക്ക് വിശ്രമിക്കാൻ എസി വിശ്രമ കേന്ദ്രങ്ങൾDubai riders rest area

ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ്, കരാമ,റിഗ്ഗറ്റ്, അൽ ബുത്തീൻ, ഉമ്മു സുഖീം(ജുമൈറ 3 )ജുമൈറ (അൽ വാസൽ റോഡ്)ദി ഗ്രീൻസ്,വേൾഡ് ട്രേഡ് സെന്‍റർ,അൽ റാഷിദിയ, അൽ സത്വവ, നാ ദ് അൽ ഹമർ , അൽ നഹ്ദ, ഊദ് മേത്ത, അറേബ്യൻ റാഞ്ചസ്, ഇന്‍റർനാഷണൽ സിറ്റി,ബിസിനസ് ബേ, ദുബായ് മരീന, അൽ ജദാഫ്, മിർദിഫ്, അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, ഗർഹൂദ് എന്നീ മേഖലകളിലാണ് വിശ്രമ കേന്ദ്രങ്ങൾ.

mattar al tayer
ആർ ടി എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോർഡ് ചെയർമാനുമായ മത്തർ അൽ തായർXavier Wilson

ഓരോ കേന്ദ്രത്തിലും പത്തോളം പേർക്കുള്ള ഇടം, കുടിവെള്ളം, ലഘു ഭക്ഷണം കിട്ടുന്ന വെൻഡിങ്ങ് മെഷീൻ, മൊബൈൽ ഫോൺ ചാർജിങ്ങ് സ്റ്റേഷൻ എന്നിവ ഉണ്ടാകും.മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Dubai riders rest area
ദുബായിൽ ഡെലിവറി ഡ്രൈവർമാർ‌ക്ക് വിശ്രമിക്കാൻ എസി വിശ്രമ കേന്ദ്രങ്ങൾ

ഡെലിവറി മികവിന് അവാർഡ്

ഡെലിവറി രംഗത്തെ മികവിന് ആർ ടി എ 2022 മുതൽ ഡെലിവറി സർവീസ് എക്സലൻസ് അവാർഡ് നൽകുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾക്കും സ്മാർട്ട് പ്ലാറ്റ്‌ഫോം,അപ്ലിക്കേഷൻ വഴി ഡെലിവറി ചെയ്യുന്ന മൂന്ന് കമ്പനികൾക്കും അവാർഡ് നൽകുന്നുണ്ട്. രണ്ടാമതായി മികച്ച നൂറ് ഡ്രൈവർമാർക്കും പുരസ്‌കാരമുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com