ലൈസൻസില്ലാതെ ഖുർആൻ ക്ലാസുകൾ: 20 പ്ലാറ്റ്‌‌ഫോമുകൾക്കെതിരേ നടപടി

അംഗീകൃത അധികാരികളിൽ നിന്നുള്ള ഔദ്യോഗിക ലൈസൻസില്ലാതെ ഖുർആൻ പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കർശനമായി നിരോധിക്കുന്നു
Action against 20m platforms for Quran classes without license in UAE

ലൈസൻസില്ലാതെ ഖുർആൻ ക്ലാസുകൾ: 20 പ്ലാറ്റ്‌‌ഫോമുകൾക്കെതിരേ നടപടി

Representative image

Updated on

ദുബായ്: യുഎഇയിൽ അധികൃതരുടെ ലൈസൻസില്ലാതെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഖുർആൻ ക്ലാസുകൾ നടത്തുന്ന പ്ലാറ്റ്‌‌ഫോമുകൾക്കും വ്യക്തികൾക്കുമെതിരേ ജനറൽ അഥോറിറ്റി ഒഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റ്‌സ്, സക്കാത്ത് നടപടി സ്വീകരിച്ചു.

രാജ്യത്തെ അംഗീകൃത അധികാരികളിൽ നിന്നുള്ള ഔദ്യോഗിക ലൈസൻസില്ലാതെ ഖുർആൻ പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കർശനമായി നിരോധിക്കുന്നുവെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ അൽ ദേരി അറിയിച്ചു. നേരിട്ടോ ഓൺലൈൻ വഴിയോ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ 20 പ്ലാറ്റ് ഫോമുകൾക്ക് അതോറിറ്റി പിഴ ചുമത്തി.

എമിറാത്തി പൗരന്മാരും താമസക്കാരും, ജാഗ്രത പാലിക്കണമെന്നും, മനസ്സുകളിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരങ്ങൾ ചൂഷണം ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സമ്പർക്കത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനറൽ അഥോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റ്‌സ്, സകാത്ത് എന്നിവ പ്രത്യേക കേന്ദ്രങ്ങൾ, അനുബന്ധ പള്ളികളിലെ മനഃപാഠ സർക്കിളുകൾ, വിദൂര ഖുർആൻ വിദ്യാഭ്യാസത്തിനുള്ള ഒരു സ്മാർട്ട് പ്ലാറ്റ്‌‌ഫോം എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് ഖുർആൻ ക്ലാസുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഈ സേവനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com