അബുദാബിയിൽ നിയമലംഘനം നടത്തിയ പ്രൈവറ്റ് നോട്ടറിമാർക്കെതിരെ നടപടി

മൂന്ന് പ്രൈവറ്റ് നോട്ടറിമാർക്ക് മൊത്തം 50,000 ദിർഹമാണ് പിഴ ചുമത്തിയത്.
Action taken against private notaries who violated the law in Abu Dhabi

അബുദാബിയിൽ നിയമലംഘനം നടത്തിയ പ്രൈവറ്റ് നോട്ടറിമാർക്കെതിരെ നടപടി

Updated on

അബുദാബി: അബുദാബിയിൽ നിയമലംഘനം നടത്തിയ മൂന്ന് പ്രൈവറ്റ് നോട്ടറിമാർക്കെതിരെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള പ്രൈവറ്റ് നോട്ടറി അഫയേഴ്‌സ് കമ്മിറ്റി നടപടി സ്വീകരിച്ചു. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള പ്രൈവറ്റ് നോട്ടറി അഫയേഴ്‌സ് കമ്മിറ്റി, ഔദ്യോഗിക നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച പ്രൈവറ്റ് നോട്ടറിമാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മൂന്ന് പ്രൈവറ്റ് നോട്ടറിമാർക്ക് മൊത്തം 50,000 ദിർഹമാണ് പിഴ ചുമത്തിയത്.

പ്രൊഫഷണൽ നിയമങ്ങൾ പാലിക്കാതിരിക്കുക, ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ ലൈസൻസ് നടപടിക്രമങ്ങൾ കർശനമായി നിരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി.

തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കാതിരിക്കുക, തെറ്റായ വിവരങ്ങളുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുക, നിശ്ചയിച്ചിട്ടുള്ളതിലും കൂടുതൽ ഫീസ് ഈടാക്കുക, നോട്ടറി നിയമങ്ങൾ ലംഘിക്കുക എന്നിവ കണ്ടെത്തിയാൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com