ടെൽ അവിവ് ഫ്ലൈറ്റ് സർവീസ് സസ്പെൻഷൻ മേയ് 8 വരെ നീട്ടി എയർ ഇന്ത്യ

സാധാരണയായി ആഴ്ചയിൽ ടെൽ അവിവിലേക്ക് 5 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യക്ക് ഉള്ളത്.
Air India suspends Tel Aviv flights till May 8

ടെൽ അവിവ് ഫ്ലൈറ്റ് സർവീസ് സസ്പെൻഷൻ മേയ് 8 വരെ നീട്ടി എയർ ഇന്ത്യ

Updated on

ന്യൂഡൽഹി: ടെൽ അവിവ് ഫ്ലൈറ്റ് സർവീസിന്‍റെ സസ്പെൻഷൻ മേയ് 8 വരെ നീട്ടി എയർ ഇന്ത്യ. എയർപോർട്ടിനു സമീപം മിസൈൽ ആക്രമണം ഉണ്ടായതിനു പിന്നാലെ മേയ് 6 വരെ ഡൽഹി- ടെൽ അവിവ്, ടെൽ അവിവ്- ഡൽഹി സർവീസുകൾ സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. പിന്നീട് സസ്പെൻഷൻ കാലാവധി നീട്ടുകയായിരുന്നു.

സാധാരണയായി ആഴ്ചയിൽ ടെൽ അവിവിലേക്ക് 5 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യക്ക് ഉള്ളത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സസ്പെൻഷൻ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചത്.

സസ്പെൻഷൻ നീട്ടുന്നത് ബാധിക്കുന്ന ഉപയോക്താക്കൾക്ക് ബദൽ മാർഗങ്ങൾ ലഭ്യമാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com