യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിൽ

യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായും അതോറിറ്റി വ്യക്തമാക്കി
Air traffic across the UAE has returned to normal

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിൽ

Updated on

ദുബായ്: യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായും അതോറിറ്റി വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി താത്കാലികമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. ബന്ധപ്പെട്ട മറ്റ് അതോറിറ്റികളുമായി ഏകോപനം നടത്തിയാണ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചത്. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണം തുടരുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാ സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികൾ. നിലവിൽ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും പൂർണ സജ്ജമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com