പ്രവാസി മലയാളി ഡോക്ടർമാരുടെ സംഘടനായ എകെഎംജി എമിറേറ്റ്സിന് പുതിയ സാരഥികൾ

സിനിമാ താരം അനാർക്കലി മരക്കാർ അതിഥിയായി പങ്കെടുത്തു.
AKMG doctors association elects new committee

എകെഎംജി പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശി, സെക്രട്ടറി ജനറൽ ഡോ.ഫിറോസ് ഗഫൂർ, ട്രഷറർ ഡോ. ജമാലുദ്ദീൻ അബൂബക്കർ

Updated on

ദുബായ്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രവാസി മലയാളി ഡോക്ടർമാരുടെ സംഘടനായ എകെഎംജി എമിറേറ്റ്സിന്‍റെ 2025-27 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. റാസൽഖൈമയിൽ നടന്ന "മറായ 2025 " ദ്വിദിന കൺവെൻഷനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. പ്രസിഡന്‍റായി ഡോ. സുഗു മലയിൽ കോശി, സെക്രട്ടറി ജനറലായി ഡോ.ഫിറോസ് ഗഫൂർ, ട്രഷറർ ആയി ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവരും, ഏഴു റീജിയനുകളിലെ അധ്യക്ഷൻമാരുമാണ് ചുമതലയേറ്റത്. ഡോ. സഫറുള്ള ഖാൻ 2027 ലെ നിയുക്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

2003 മുതൽ പ്രവർത്തിക്കുന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്‍റും, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനുമായ ഡോ. ആസാദ് മൂപ്പനെ ലൈഫ് ടൈം അച്ചീവ്മെന്‍റ് നൽകി ആദരിച്ചു . മുൻ പ്രസിഡന്‍റ് ഡോ. നിർമല രഘുനാഥൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം അനാർക്കലി മരക്കാർ അതിഥിയായി പങ്കെടുത്തു.

യുഎഇ യുടെ ഈ വർഷത്തെ പ്രമേയമായ സമൂഹ വർഷാചരണവുമായി ബന്ധപ്പെട്ട് ' സാംസ്‌കാരിക വൈവിധ്യങ്ങളുടെ ആഘോഷം' എന്നതായിരിക്കും എകെഎംജി യുടെ പുതിയ പ്രമേയമെന്ന് പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശി അറിയിച്ചു. കൺവെൻഷനിൽ ഏഴു എമിറേറ്റുകളിൽ നിന്നുള്ള ഡോക്ടർമാരുടെ കലാപരിപാടികളും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com