ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സുനിൽ കുമാർ മുഖ്യാതിഥിയായി, ആരോഗ്യകരമായ ജീവിതത്തിന് യോഗത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഓർമ്മിപ്പിച്ചു
Sharjah Indian School marks International Yoga Day with mass student demo

ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽനിന്ന്.

Updated on

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് ആൻഡ് കോൺസുലർ സർവീസസ് കോൺസൽ സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. ആധുനിക കാലത്ത് ആരോഗ്യകരമായ ജീവിതത്തിന് യോഗ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി പ്രനോജ് ടി. വി. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രധാനാധ്യാപിക ദീപ്തി മേരി ടോംസി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത യോഗ പ്രോട്ടോക്കോൾ പ്രദർശനം നടന്നു. കായികാധ്യാപകൻ ഷിന്‍റൊ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.

logo
Metro Vaartha
www.metrovaartha.com