ആശ്രയം ഹൃദയ സംഗമം ഞായറാഴ്ച ദുബായിൽ

ഹൃദയസംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം പ്രസിഡണ്ട് റഷീദ് കോട്ടയിൽ നിർവഹിച്ചു
ashrayam hridaya sanghamam on sunday
ആശ്രയം ഹൃദയ സംഗമം ഞായറാഴ്ച ദുബായിൽ
Updated on

ദുബായ്: യുഎഇ യിലും നാട്ടിലുമായി ജീവകാരുണ്യ-സാമൂഹ്യ സേവന മേഖലയിൽ കാൽ നൂറ്റാണ്ടു പിന്നിട്ട കോതമംഗലം-മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ യുടെ വാർഷികാഘോഷം 'ഹൃദയസംഗമം-2025 ' നാളെ(ഞായർ) കാലത്ത് 10.30 മുതൽ ദുബായ് അൽ ഖിസൈസിലെ വുഡ്‌ലം പാർക്ക് സ്‌കൂളിൽ നടക്കും.

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത മെന്‍റലിസ്റ്റ് ഫാസിൽ ബഷീറിന്‍റെ സ്റ്റേജ് ഷോയും നിരവധി കലാകായിക മത്സരങ്ങളും അരങ്ങേറും.

ഹൃദയസംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം പ്രസിഡണ്ട് റഷീദ് കോട്ടയിൽ നിർവഹിച്ചു.

ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ.പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ നെടുമണ്ണിൽ,അഭിലാഷ് ജോർജ്ജ്, ജോൺസൺ ജോർജ്, ബിബി ജോൺ എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com