ആശ്രയം രജതജൂബിലി ആഘോഷിച്ചു

റിച്ച്മൗണ്ട് ഗ്രൂപ്പ് ചെയര്‍മാനും ജി.സി.സി ഇന്ത്യാ ട്രേഡ് അംബാസഡറുമായ ഷിയാസ് ഹസ്സനെ ചടങ്ങില്‍ ആദരിച്ചു.
ashrayam silver jubilee celebration
ആശ്രയം രജതജൂബിലി ആഘോഷിച്ചു
Updated on

ദുബായ്: യുഎഇ യിലും നാട്ടിലുമായി ജീവകാരുണ്യ-സാമൂഹിക-സേവന മേഖലകളില്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ട കോതമംഗലം-മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യുഎഇ യുടെ രജത ജൂബിലി ആഘോഷം"ഹൃദയ സംഗമം 2025" അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സേവന രംഗത്ത് രണ്ടര പതിറ്റാണ്ടു പിന്നിട്ട ആശ്രയത്തിന്‍റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്നും ദൂബൈ വുഡ്‌ലം പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ആശംസിച്ചു.

ചടങ്ങില്‍ പ്രസിഡണ്ട് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷനായിരുന്നു. ആശ്രയം രക്ഷാധികാരികളായ സെയ്ഫ് കെയര്‍ എം.ഡി ഉമര്‍ അലി,ഫീനസ് എം.ഡി.സുനില്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരിയും റിയല്‍ വാട്ടര്‍ എം.ഡിയുമായ നെജി ജെയിംസ്,ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന്‍,ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി, അനുര മത്തായി, ട്രഷറര്‍ ബഷീര്‍ അപ്പാടം,ആനന്ദ് ജിജി,അഭിലാഷ് ജോര്‍ജ്,സജിമോന്‍,ഷാജഹാന്‍,അജാസ് അപ്പാടത്ത്,സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍,ബോബിന്‍,ജിന്റോ,കോയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിച്ച്മൗണ്ട് ഗ്രൂപ്പ് ചെയര്‍മാനും ജി.സി.സി ഇന്ത്യാ ട്രേഡ് അംബാസഡറുമായ ഷിയാസ് ഹസ്സനെ ചടങ്ങില്‍ ആദരിച്ചു.മികച്ച പ്രവര്‍ത്തനത്തിന് വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ശാലിനി സജിയെ പ്രസിഡണ്ട് സിനി അലിക്കുഞ്ഞ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

കോതമംഗലം താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ആശ്രയം വനിതാ വിഭാഗത്തിന്‍റെ വകയായുള്ള ഒരു വര്‍ഷത്തെ ഭക്ഷണ വിതരണത്തിന്‍റെ പ്രഖ്യാപന രേഖ ഹങ്കർ ഫ്രീ പ്രൊജക്ട് ഇൻറർ നാഷനൽ കോഡിനേറ്റർ ജോൺസൺ ജോർജ് ഏറ്റു വാങ്ങി. ആശ്രയത്തിന്‍റെ ഡിജിറ്റല്‍ ഡയറക്ടറി ജിമ്മി കുര്യൻ പ്രകാശനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ഷംസുദ്ദീന്‍ നെടുമണ്ണില്‍ സ്വാഗതം പറഞ്ഞു. ആശ്രയം കുടുംബാംഗങ്ങളുടെ കുക്കറി ഷോ,വിവിധ കലാകായിക മത്സരങ്ങള്‍,പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച ട്രിക്‌സ് മാനിയ എന്നിവയും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com